കേരള ലോയേഴ്‌സ് ഫോറം കാസര്‍കോട് യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നു

കാസര്‍കോട്: കേരള ലോയേഴ്‌സ് ഫോറം കാസര്‍കോട് യൂണിറ്റ് പുതിയ കമ്മിറ്റി നിലവില്‍ വന്നു. കേരള ലോയേഴ്‌സ് ഫോറം കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. പി എ ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. അഡ്വ സകീര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. അഡ്വ കെ കെ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ല വൈസ് പ്രസിഡന്റ് അഡ്വ എന്‍ എ ഖാലിദ്, കേരള ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് എം.ടി.പി. അബ്ദുല്‍ കരീം എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീനിയര്‍ അഭിഭാഷകന്‍ അഡ്വ ബി എഫ് അബ്ദുല്‍ റഹ്മാന്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികള്‍:

അഡ്വ. പി എസ് അബ്ദുല്‍ ജുനൈദ് (പ്രസിഡന്റ്), അഡ്വ മുഹമ്മദ് ഹാരിഫ് എം (ജനറല്‍ സെക്രട്ടറി), അഡ്വ. ഫാത്തിമത്ത് സുഹറ മസാഫി (ട്രഷറര്‍).
വൈസ് പ്രസിഡന്റുമാര്‍: അഡ്വ സബ്‌റത്ത്, അഡ്വ ഉമ്മു ഐമ. ജോയിന്റ് സെക്രട്ടറിമാര്‍: അഡ്വ ജാബിര്‍ അലി അബ്ദുറഹ്മാന്‍, അഡ്വ സാബിത്ത്.

KCN

more recommended stories