ഉന്നത വിജയികള്‍ക്ക് പാരിതോഷികം അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2023 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും, സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍മാരുടെയും മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ജൂലൈ 15ന് വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേമനിധി ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസ്, ഡിവിഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസ് എന്നിവിടങ്ങളിലും മലബാര ബോര്‍ഡ് വെബ്സൈറ്റിലും ലഭിക്കും.(www.malabardevaswom.kerala.gov.in) elegans. ഫോണ്‍: 04952360720.

KCN

more recommended stories