തൊഴിലിടങ്ങളില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജനം ബോധവല്‍ക്കരണവും പരിശോധന ക്യാമ്പും നടത്തും

കാസര്‍കോട്: ക്ഷയരോഗ വിമുക്ത ഭാരതം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തൊഴിലിടങ്ങളില്‍ ബോധവല്‍ക്കരണവും പരിശോധന ക്യാമ്പും നടത്തുമെന്ന് കാസര്‍കോട് ജില്ലാ ടിബി ഓഫീസര്‍ ഡോക്ടര്‍ മുരളിധര നല്ലൂരായ എ അറിയിച്ചു. തൊഴിലിന്റെ ഭാഗമായുള്ള സമ്പര്‍ക്കം വഴി ക്ഷയരോഗം പടരുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നൂറ് കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ട്. അതില്‍തന്നെ ചില കേന്ദ്രങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് രോഗം പിടിപെട്ടാലും മറ്റു തൊഴിലാളികളിലേക്കും ഉപഭോക്താക്കളിലും പകരാന്‍ പാടില്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സ്വീറ്റ് (സിസ്റ്റം ഫോര്‍ വര്‍ക്ക് പ്ലേസ് എന്‍ഗേജ്‌മെന്റ് ടു എലിമിനേറ്റ് ടിബി) എന്ന പേരില്‍ പദ്ധതി രൂപീകരിച്ച് ജില്ലയിലെ തൊഴിലിടങ്ങള്‍ ക്ഷയരോഗ വിമുക്തമാക്കുമെന്ന് ജില്ലാ ടിബി ഓഫീസര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം മഞ്ചേശ്വരം ബീഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ഡിസ്‌പെന്‍സറി, സി എച്ച് സി മഞ്ചേശ്വരം എന്നിവയുടെ സഹകരണത്തോടെ മഞ്ചേശ്വരം ദിനേശ് ബീഡി ഹെഡ് ഓഫീസില്‍ വച്ചു ക്ഷയ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ ക്യാമ്പും നടത്തുയുണ്ടായി. മുഴുവന്‍ തൊഴിലാളികളെയും പരിശോധിക്കുകയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് പേരില്‍ നിന്നും കഫം പരിശോധനക്കായി ശേഖരികുകയും ചെയ്തു.

ക്യാമ്പില്‍ മെഡിക്കല്‍ ഓഫീസര്‍ ടിബി കണ്ട്രോള്‍ യൂണിറ്റ് ഡോ.നാരായണ പ്രദീപ പി, വെല്‍ഫെയര്‍ ഫണ്ട് ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉണ്ണികൃഷ്ണന്‍, മഞ്ചേശ്വരം സാമൂഹികരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിഥുന്‍, ജില്ലാ ടിബി സെന്റര്‍ കാസര്‍കോട് സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍ വൈസര്‍ രതീഷ് എസ്, സീനിയര്‍ ട്രീറ്റ്‌മെന്റ് ലാബ് സൂപ്പര്‍വൈസര്‍ ദീപക് കെ ആര്‍, നിതീഷ് ലാല്‍ എസ് കെ, പ്രതീക്ഷ വി, ജീത്ത് ജില്ലാ സൂപ്പര്‍വൈസര്‍ പ്രവീണ പി, മഞ്ചേശ്വരം സാമൂഹികരോഗ്യ കേന്ദ്രം ജീവനക്കാരയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് കുഞ്ഞു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിപിന്‍, അഖില്‍ ആണണഎ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

KCN

more recommended stories