ശ്രീഗണേഷ് ബസ് കാരുണ്യ യാത്ര നടത്തി

കാസര്‍കോട്: ബ്രെയിന്‍ സംബന്ധമായ അസുഖത്തില്‍ മംഗലാപുറം ആശുപത്രിയില്‍ ചികിത്സ തേടുന്ന കുഡ്ലു ഗംഗേയിലെ സുധാകര റൈ യുടെ ചികിത്സയുടെ ഭാഗമായി കാസര്‍കോട് – മധുര്‍ റൂട്ടില്‍ ഓടുന്ന ശ്രീഗണേഷ് ബസ് ആണ് കാരുണ്യ യാത്ര നടത്തിയത്. മധുര്‍ സിദ്ദിവിനായക ക്ഷേത്ര പരിസരത്ത് മധുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാസര്‍കോട് ബസ് ഉടമസ്ഥ സംഘം ജില്ലാ ജി. സെക്രട്ടറി മുഹമ്മദ് ശുക്രിയ അധ്യക്ഷ വഹിച്ചു. കാസര്‍കോട് ഡി വൈ എസ് പി പി. കെ. സുധാകരന്‍ മുഖ്യ അതിഥി. കെ. വിട്ടല ഷെട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. യസോധ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാര കുദ്രെപാടി, പഞ്ചായത്ത് അംഗം ശ്രീമതി ടീച്ചര്‍, ശ്രീ ഗണേഷ് ബസ് ഉടമകളായ ബി. സതീഷ്, ബി. പ്രകാശ് എന്നിവര്‍ സംബഡിച്ചു. മഹാബല റൈ സ്വാഗതം പറഞ്ഞു.

KCN

more recommended stories