കാലവര്‍ഷം ശക്തമാകുന്നു …

സംസ്ഥാനത്തു കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞ സാഹചര്യത്തില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായതോടെ കാലവര്‍ഷം വരുംദിവസങ്ങളില്‍ ശക്തിയാര്‍ജിക്കുമെന്നാണു കാലാവസ്ഥാ വകുപ്പു നല്‍കുന്ന സൂചന.

ശനിയാഴ്ച വിവിധ ജില്ലകളില്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴയായ 7.6 സെന്റീമീറ്റര്‍ കോട്ടയത്തു ലഭിച്ചു. പാലക്കാട് 5.8 സെന്റീമീറ്റര്‍ മഴ പെയ്തു.

ഇന്നു ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 22 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല.

KCN

more recommended stories