ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ചേരങ്കൈ: കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷന്‍, കാസര്‍ഗോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ എന്നിവര്‍ സംയുക്തമായി കാസ്‌ക് ചേരങ്കൈ ക്ലബ്ബുമായി സഹകരിച്ച് യുവജനങ്ങള്‍ക്കായി ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഞായര്‍ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച പരിപാടി കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ മുഷ്താഖ് ചേരങ്കൈ ഉദ്ഘാടനം ചെയ്തു.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ് ഐ കതിരേഷ് ബാബു അധ്യക്ഷത വഹിച്ച സെമിനാറില്‍ കാസ്‌ക് ചേരങ്കൈ ജന. സെക്രട്ടറി നിയാസ് അഹമ്മദ് സ്വാഗതം ആശംസിച്ചു. പൊതു പ്രവര്‍ത്തകനും മുന്‍ കാസ്‌ക് പ്രസിഡണ്ടുമായ ബഷീര്‍ ചേരങ്കൈ മുഖ്യ പ്രഭാഷണം നടത്തി.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് (കാസര്‍കോട് പോലീസ് സ്റ്റേഷന്‍), സിവില്‍ പോലീസ് ഓഫീസര്‍ സനന്‍, ( റെയില്‍വേ പോലീസ് സ്റ്റേഷന്‍,) അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സനില്‍കുമാര്‍( റെയില്‍വേ പോലീസ് സ്റ്റേഷന്‍), പൊതു പ്രവര്‍ത്തകന്‍ മുനീര്‍ ഖൈമ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

നര്‍മ്മത്തില്‍ കലര്‍ത്തി ആധുനികതയുടെ ലഹരിയോടുള്ള ആഭിമുഖ്യവും അതിന്റെ പ്രശ്ന പരിഹാരങ്ങളും വിശദമായി കാര്യഗൗരവത്തോടെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ( റെയില്‍വേ പോലീസ് സ്റ്റേഷന്‍, കാസറഗോഡ് ) മഹേഷ് സി.കെ അവതരിപ്പിച്ചു. കാസ്‌ക് ജോയിന്റ് സെക്രട്ടറി നിയാസ് നന്ദി പറഞ്ഞു

KCN

more recommended stories