ഉദ്യാവര എല്‍.പി ഗേറ്റ് സ്‌കൂള്‍ മഞ്ചേശ്വരം എം.എല്‍.എ സന്ദര്‍ശിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം എം.എല്‍.എ എ കെ എം അഷ്‌റഫ് ഉദ്യാവര എല്‍.പി ഗേറ്റ് സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്‌കൂളിന് ആവശ്യമായ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും നിവേദനം സ്വീകരിക്കുകയും ചെയ്തു.

ഏകദേശം 125 വര്‍ഷത്തെ ചരിത്രമുള്ള ഈ വിദ്യാലയത്തില്‍ നിരവധി പേര്‍ പഠിച്ച് രാജ്യത്തിനകത്തും പുറത്തുമായി ബിരുദം നേടിയിട്ടുണ്ട്. എന്നാല്‍ ഈ സ്‌കൂളിന്റെ കെട്ടിടം ഓബിരായന്റെ കാലത്തെ മാതൃകയിലുള്ള കെട്ടിടമായതിനാല്‍ വികസനം നടക്കാത്തതിനാല്‍ സുസജ്ജമായ കെട്ടിടം നിര്‍മിക്കണമെന്ന് എംഎല്‍എയോട് അഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന എം.എല്‍.എ. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അതുപോലെതന്നെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കുമൊപ്പം സ്‌കൂള്‍ കെട്ടിടവും പരിസരവും സന്ദര്‍ശിച്ച് ഏത് വിധത്തിലും സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കി.

എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ടെന്നും അവ ഉടന്‍ സ്‌കൂള്‍ പരിസരത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശങ്കര്‍ നാരായണ് ഭട്ട്, പഴയ സ്‌കൂള്‍ വിദ്യാര്‍ഥികളായ അബൂബക്കര്‍, ഷംഷുദ്ദീന്‍, നായനാര്‍, കെഎംകെ അദ്രമ ഹാജി, എം കെ ഖലീല്‍, കരീം, ആസിഫ് തുടങ്ങി നിരവധി പേര്‍ ഒപ്പം ഉണ്ടായിരുന്നു.

KCN

more recommended stories