12 ദിവസത്തെ വിദേശപര്യടനം കഴിഞ്ഞു തിരിച്ചെത്തി മുഖ്യമന്ത്രി

തിരുവനന്തപുരം പന്ത്രണ്ടു ദിവസത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍ വെളുപ്പിനാണു മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കഴിഞ്ഞ 8നു പുറപ്പെട്ട മുഖ്യമന്ത്രി യുഎസ്, ക്യൂബ, ദുബായ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ രാജ്യങ്ങളിലെ സംഘടനകളുമായും നേതാക്കളുമായും കൂടിക്കാഴ്ചകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

യുഎസില്‍ ലോക കേരളസഭയുടെ മേഖലാ സമ്മേളനം, ടൈംസ് സ്‌ക്വയറിലെ പൊതുസമ്മേളനം, ലോകബാങ്ക് സന്ദര്‍ശനം എന്നിവയായിരുന്നു മുഖ്യ പരിപാടികള്‍. ക്യൂബയില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. ദുബായില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനമായിരുന്നു പരിപാടി. മൂന്നു ദിവസമാണു ദുബായിലുണ്ടായിരുന്നത്.

18ന് ഔദ്യോഗിക പരിപാടി പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ഇന്നലെ പൂര്‍ണമായും ഹോട്ടല്‍ മുറിയില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ കമല, ചെറുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പം എമിറേറ്റ്‌സിന്റെ തിരുവനന്തപുരം വിമാനത്തിലായിരുന്നു മടക്കം. ഇന്ന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. മുഖ്യമന്ത്രിയുടെ സംഘത്തിലെ മറ്റുള്ളവര്‍ പല ഘട്ടങ്ങളിലായി മടങ്ങിയെത്തിയിരുന്നു.

KCN

more recommended stories