കേരളത്തില്‍ 5 ദിവസം പരക്കെ മഴ; രണ്ടു ദിവസം കാറ്റിനും ഇടിമിന്നലിനും സാധ്യത…

തിരുവനന്തപുരം  അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 2.5 മില്ലിമീറ്റര്‍ മുതല്‍ 64.4 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യതയെന്നും 25ാം തീയതി വരെയുള്ള മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

KCN

more recommended stories