14 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ…

കോട്ടയം; വൈക്കത്ത് 14;പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയാണു നായ ചത്തത്. തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്കു പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുന്നു.

14 പേരെ കടിച്ച നായയെ തിങ്കളാഴ്ചയാണ് പിടികൂടിയത്. കടിയേറ്റവര്‍ക്ക് കൃത്യമായി കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മറവന്‍തുരുത്ത് പഞ്ചായത്ത് അറിയിച്ചു. 23 നായ്ക്കള്‍ക്കു വാക്‌സീന്‍ നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ അറിയിച്ചു.

KCN

more recommended stories