സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു…

തിരുവനന്തപുരം; സംസ്ഥാനത്തു കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ കഴിയാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പൊലീസിനു കണ്ടെത്താന്‍ കഴിയാത്തത്. 6 കേസുകള്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചു കേസ് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട കോടതികള്‍ക്കു പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരില്‍ 42 പേര്‍ ആണ്‍കുട്ടികളാണ്; 18 പെണ്‍കുട്ടികളും. 2018 മുതല്‍ 2023 മാര്‍ച്ച് 9 വരെയുള്ള കണക്കാണിത്.

KCN

more recommended stories