ലഹരി വിരുദ്ധ ബോധവത്ക്കരണ ഹ്രസ്വ ചിത്രം ‘നോ’ ശ്രദ്ധേയമാകുന്നു

കാസര്‍കോട്: ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്ന് തയ്യാറാക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ ഹ്രസ്വ ചിത്രം ‘നോ’ ശ്രദ്ധേയമാകുന്നു. ലഹരിയുടെ കാണാവഴികളില്‍ ജീവിതം ഹോമിക്കപ്പെട്ടു പോവുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്. അന്താരാഷ്ട്രലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം ചെറുവത്തൂര്‍ ഹൈ ലൈന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള മുഖ്യാതിഥിയായി. ഡോ.കെ.വി.പ്രകാശ്, ഡോ.ഡി.ജി രമേഷ്, ഡോ. ടി.വി.സുരേന്ദ്രന്‍, ഡോ.പ്രസാദ് തോമസ്, ഡോ.നിയ, എം.വേണുഗോപാലന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും എസ്.സയന നന്ദിയും പറഞ്ഞു.

മക്കളുടെ രൂപത്തിലും ചലനത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനോ തിരുത്താനോ നേരം കണ്ടെത്താത്ത രക്ഷിതാക്കള്‍ക്ക് നേരെയാണ് ചിത്രം വിരല്‍ചൂണ്ടുന്നത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരാണ് പ്രധാനമായും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.മഹേഷ് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ ആന്റ് എഡിറ്റിംഗ് ശ്രീജിത്ത് കരിവെള്ളൂര്‍, പശ്ചാത്തല സംഗീതം ജയന്‍ പി.പി.

KCN

more recommended stories