ലഹരിക്കെതിരെ കൂട്ടയോട്ടവുമായി ഹോസ്ദുര്‍ഗ് പോലീസ്.

കാഞ്ഞങ്ങാട് :

ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസിന്റെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനത്തില്‍ അലാമിപള്ളി മുതല്‍ കോട്ടച്ചേരി വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.കൂട്ടയോട്ടത്തില്‍ പോലീസ് സേനാംഗങ്ങള്‍, ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എസ് പി സി യൂണിറ്റുകള്‍, ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ് യൂണിറ്റുകള്‍, കാഞ്ഞങ്ങാട് നന്മമരം പ്രവര്‍ത്തകര്‍,കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതി അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍,സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍, ഇക്ബാല്‍ നഗര്‍ അജ്മാസ് ക്ലബ്ബ് പ്രവര്‍ത്തകര്‍,സന്നദ്ധ സംഘടനകള്‍, യുവജന ക്ലബ്ബുകള്‍ പങ്കാളി കളായി. ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ കെ പി സതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം പ്രകാശന്‍,ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ കെ രഞ്ജിത്ത് കുമാര്‍, ടി വി പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.കൂട്ടയോട്ടത്തിന്റെ സമാപനത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുമാരി റിഷ്മി കോട്ടച്ചേരി സര്‍ക്കിളില്‍ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

KCN