‘ഇന്റര്‍വെല്‍” കാസറഗോഡ് ജിഎച്ച്എസ്എസ് 2006-2007 ബാച്ച് കൂട്ടായ്മ ജൂലൈ രണ്ടിന്

കാസറഗോഡ്: ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും സംഗമിക്കുന്നു.. കാസറഗോഡ് ജീഎച്ച് എസ്സ് 2006- 2007ലെ എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് 2023 ജൂലൈ രണ്ടിന് ‘ഇന്റര്‍വെല്‍” എന്ന പേരില്‍ ജിഎച്ച്എസ്എസ്് സ്‌കൂളില്‍ സംഗമിക്കുന്നത്.

‘ഇന്റര്‍വെല്‍” സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ആദരിക്കല്‍ ചടങ്ങുകളും അരങ്ങേറും..ജിഎച്ച്എസ്എസ് സ്‌കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഗമിക്കല്‍ വേദിയായിരിക്കുമെന്ന് കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു..

പരിപാടിയുടെ ഭാഗമായി ജിഎച്ച്എസ്എസ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കൂളര്‍ സംവിധാനവും ഒരുക്കും ഇത് അവിടെ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാവും..

2006-2007 എസ്എസ്എല്‍സി ബാച്ചിലെ പരീക്ഷയെഴുതി റിസല്‍റ്റിന് കാത്തിരിക്കെ അപകടത്തില്‍ മരണപ്പെട്ടുപോയ പ്രിയ സഹപാഠി ബദറുല്‍ മുനീറിന്റെ പേരിലായിരിക്കും വാട്ടര്‍ കൂളര്‍ സംവിധാനം ഒരുക്കുക..

യോഗത്തില്‍ കമ്മിറ്റിയംഗങ്ങളായ ജിസ്‌മോന്‍ സുലൈമാന്‍ അനീഷ് സൗമ്യ സുമിത മുസ്തഫ നസ്റാന എന്നിവര്‍ സംബന്ധിച്ചു..

KCN

more recommended stories