ബി.എഡ് കോഴ്‌സുകള്‍ നിര്‍ത്തലാക്കി; ചാല ബി എഡ് സെന്റര്‍ എം.എസ്.എഫ് ഉപരോധിച്ചു

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ചാല ബി. എഡ് സെന്ററില്‍ ഈ വര്‍ഷം ഏകജാലക സംവിധാനം വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ ഓപ്ഷനായി നല്‍കാന്‍ ചാല ബി. എഡ് സെന്ററില്ല, സ്ഥിരം അധ്യാപകരുടെ അപര്യാപ്ത തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുമാറാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. അറബി, കന്നട ഭാഷാന്യൂനപക്ഷങ്ങളുടെ ആശകേന്ദ്രം കൂടിയാണ് ചാല ബി. എഡ് സെന്റര്‍. ബി.എഡ് സെന്ററിലെ മുഴുവന്‍ കോഴ്‌സുകളും നിലനിര്‍ത്തി ഈ വര്‍ഷത്തെ അഡ്മിഷന്‍ പ്രക്രിയയില്‍ കാസര്‍കോട് ചാല ക്യാമ്പസ്സിനെയും ഉള്‍പെടുത്തണമെന്നവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ബി.എഡ് സെന്റര്‍ ഉപരോധിച്ചു.

അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ എം.എസ്.എഫ് അനിശ്ചിതകാലസമരം നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ജില്ല ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍, ഭാരവാഹികളായ സലാം ബെളിഞ്ചം, അന്‍സാഫ് കുന്നില്‍, ഷാനവാസ് മര്‍പ്പനടുക്ക, ബാസിത്ത് തായല്‍, നാഫി ചാല, തൈസീര്‍ പെരുമ്പള, ഇര്‍ഫാന്‍ കളത്തൂര്‍ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

KCN

more recommended stories