ലഹരിക്കെതിരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ്: സൈബര്‍ പോലീസിന് കിരീടം

കാസര്‍കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് നടന്ന ഡി പി സി കപ്പ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിജയികളായി കാസര്‍ഗോഡ് മാസ്റ്റേഴ്‌സ് സൈബര്‍ പോലീസ്. കരുത്തരായ വെള്ളിരിക്കുണ്ടിനെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് വിജയികളായത്. 8 ഓവറില്‍ 120 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ സൈബറിനെ പിന്തുടര്‍ന്ന വെള്ളരിക്കുണ്ടിന് 71 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 23 പന്തില്‍ 67 റണ്‍സ് നേടിയ നിയാസ് നംസ് കളിയിലെ താരമായി. 34 ഓളം ടീമുകളാണ് ഈ വര്‍ഷം ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കഴിഞ്ഞ 14 ദിവസമായി നടക്കുന്ന മത്സരങ്ങളില്‍ യുവാക്കളുടെ ഇടയില്‍ നിന്നും നല്ല പങ്കാളിത്തമാണ് ലഭിച്ചത്. മികച്ച ബാറ്റ്സ്മാനായി മര്‍ച്ചന്റ്‌സ് ടീമിലെ ഹാരീഷ് മംഗളുരുവിനെ തെരഞ്ഞെടുത്തു. 3 കളിയില്‍ 174 റണ്‍സാണ് ഹാരീഷ് നേടിയത്. 3 കളികളില്‍ നിന്നും 9 വിക്കറ്റ് നേടിയ സൈബറിന്റെ ഷാനിദ് മികച്ച ബൗളേര്‍ ആയി. പ്ലെയര്‍ ഓഫ് ദി മാച്ച് ആയി മെര്‍ച്ചന്റ്‌സ് ന്റെ നവാസ് അര്‍ഹനായി. സെഞ്ച്വറി അടക്കം 138 റണ്‍സും 7 വിക്കറ്റും 3 ക്യാച്ചുകളും നവാസ് നേടി.

വിജയികള്‍ക്ക് കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് അവര്‍കള്‍ സമ്മാനദാനം നിര്‍വഹിച്ചു. കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബേബി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐപിഎസ്, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാല കൃഷ്ണ, വാര്‍ഡ് മെമ്പര്‍ ശ്രീമതി സ്മിത, കാഞ്ഞങ്ങാട് ഡിവൈഎസ്പി ശ്രീ ബാലകൃഷ്ണന്‍ നായര്‍, കാസര്‍ഗോഡ് ഡിവൈഎസ്പി ശ്രീ പി കെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി വി മനോജ്, എസ്. എം എസ് ഡിവൈഎസ്പി സതീഷ് കുമാര്‍ ആലക്കല്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി കെ വിശ്വംബരന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം എ മാത്യു, KPOA ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, KPA പ്രസിഡന്റ് രാജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. RI ചാര്‍ജ് SI മധുസൂദനന്‍ നന്ദി അറിയിച്ചു.

ചടങ്ങില്‍ തൊഴില്‍ നൈപുണ്യ വകുപ്പ് ജില്ലാ ഓഫീസര്‍ വി അബ്ദുള്‍ സലാമിനെ ആദരിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് SPC കുട്ടികളുടെ ഫ്‌ലാഷ് മോബ്, ലഹരി വിരുദ്ധ ഡോക്യൂമെന്ററി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

KCN

more recommended stories