വന്ദേഭാരത് ഉദ്ഘാടനം: ചിലവ് 1.48 കോടി…

മുംബൈ ; തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ഉദ്ഘാടനം കെങ്കേമമാക്കാന്‍ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ ചെലവഴിച്ചത് 1.48 കോടി രൂപയെന്നു വിവരാവകാശ രേഖ. മഹാരാഷ്ട്രയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അജയ് ബോസിന്റെ ചോദ്യത്തിനാണു തിരുവനന്തപുരം ഡിവിഷന്‍ മറുപടി നല്‍കിയത്. ഏപ്രില്‍ 25നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്.

ഇതു തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ചെലവാക്കിയ തുകയാണെന്നും ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആകെ ചെലവ് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്നു ലഭിക്കുമെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലുണ്ട്.

നികുതിദായകരുടെ പണം ഇങ്ങനെ പാഴാക്കാതെ റെയില്‍പാത സുരക്ഷിതമാക്കുന്നത് അടക്കമുള്ള അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കണമെന്നു മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ കൂടിയായ അജയ് ബോസ് നിര്‍ദേശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശില്‍ 5 വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഭോപാല്‍-ഇന്‍ഡോര്‍, ഭോപാല്‍-ജബല്‍പുര്‍ എന്നിവയുടെ ഫ്‌ലാഗ് ഓഫ് മധ്യപ്രദേശില്‍ നേരിട്ടു നിര്‍വഹിക്കും. റാഞ്ചി-പട്‌ന, ധാര്‍വാഡ്‌ബെംഗളൂരു, ഗോവ-മുംബൈ ട്രെയിനുകളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും നടത്തുക.

KCN

more recommended stories