924 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു ,കടത്ത് തുടങ്ങിയിട്ട് 20 വര്‍ഷം; രണ്ടുപേര്‍ അറസ്റ്റില്‍……

കണ്ണൂര്‍: കണ്ണൂരില്‍ 924 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ശാന്താനിവാസില്‍ കെ.അരവിന്ദ് (45), തൃശ്ശൂര്‍ സ്വദേശിയും മഞ്ചേശ്വരത്തെ താമസക്കാരനുമായ കുഞ്ചത്തൂര്‍ അറക്കപറമ്പില്‍ എ.എച്ച്.അന്‍സീഫ് (36) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഞ്ചേശ്വരത്തുനിന്നാണ് പ്രതികളെ പിടിച്ചത്. സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച കാറിന്റെ ആര്‍.സി. ഉടമയും കാര്‍ വാടകയ്ക്ക് നല്‍കിയയാളുമാണ് അറസ്റ്റിലായത്. കാറില്‍ സ്പിരിറ്റ് കടത്തിയയാളെ പിടിക്കാനായിട്ടില്ല.

സ്പിരിറ്റ് കടത്തുന്നതിനിടെ പോലീസിനെ കണ്ടതോടെ ഇയാള്‍ കാര്‍ നിര്‍ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാറിന്റെ ഉടമസ്ഥനെ പിടികൂടിയതോടെ സ്പിരിറ്റ് കടത്തിയ ആള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. 20 വര്‍ഷമായി കര്‍ണാടക-കേരള അതിര്‍ത്തി വഴി സ്പിരിറ്റ് കടത്തുന്ന സംഘമാണ് അറസ്റ്റിലായവരെന്നും പോലീസ് വെളിപ്പെടുത്തി.

ഓപ്പറേഷന്‍ ക്ലീന്‍ കണ്ണൂരിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 924 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത്. 20-ന് പുലര്‍ച്ചെ 1.50-ഓടെ പള്ളിക്കുന്നില്‍നിന്നാണ് സ്പിരിറ്റ് പിടിച്ചത്. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.എ.ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി പട്രോളിങ്ങിനിടെയാണ് കാറില്‍ കന്നാസില്‍ സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തിയത്.

KCN

more recommended stories