ആരോഗ്യ ബോധ വല്‍ക്കരണ സന്ദേശവുമായി കുട്ടി ഡോക്ടര്‍മാര്‍ ക്ലാസ്സില്‍

ബാനം : ദേശീയ ഡോക്ടര്‍സ് ദിനത്തിന്റെ ഭാഗമായി ബാനം ഗവണ്മെന്റ് ഹൈസ്‌കൂളില്‍ കുട്ടികള്‍ ഡോക്ടര്‍ വേഷമണിഞ്ഞു ക്ലാസ്സുകളില്‍ സന്ദര്‍ശനം നടത്തി. ഡോക്ടര്‍സ് ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ആരോഗ്യം, വ്യക്തിശുചിത്വം, മഴക്കാല രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയെ കുറിച്ച് ക്ലാസുകള്‍ നല്‍കി. ടി. ടി.തുഷാര ., എം. എ. അനഘ., പി. ശ്രാവണ എന്നീ കുട്ടികള്‍ ഡോക്ടറായി വേഷമണിഞ്ഞു. പരിപാടി സ്‌കൂള്‍ പ്രധാനധ്യാപിക സി. കോമളവല്ലി ഉദ്ഘാടനം ചെയ്തു. വി. വി. പ്രിയ, നിഷാന്ത് രാജന്‍, എം. ലത എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories