അലയന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഡോക്ടര്‍സ് ദിനവും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദിനവും ആചരിച്ചു

കാസര്‍കോട്: ഡോക്ടര്‍സ് ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ ആതുര ശുശ്രൂഷാലയം മേധാവി ഡോ.ദിനേശ്കുമാറിനെയും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദിനത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ പ്രഭുവിനെയും അലയന്‍സ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ആദരിച്ചു. നിയുക്ത പ്രസിഡന്റ് അച്ചു നായന്മാര്‍മൂല പൊന്നാടയണിയിച്ചു. ചടങ്ങില്‍ സെക്രട്ടറി സമീര്‍ ആമസോണിക്സ്, വൈസ് പസിഡന്റുമാരായ നൗഷാദ് ബയിക്കര, അന്‍വര്‍ കെ.ജി എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഹനീഫ് പി.എം നന്ദി പറഞ്ഞു.

KCN

more recommended stories