‘മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണം’: കലക്ടര്‍മാര്‍ക്ക് നിര്‍ദേശവുമായി മന്ത്രി…

തിരുവനന്തപുരം; മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ”ജില്ലാ കലക്ടര്‍മാരോട് പറയാനുള്ളത്, അവര്‍ക്കാണല്ലോ അവധി കൊടുക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത്. മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാല്‍ കുട്ടികളില്‍ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിയും. പല അസൗകര്യങ്ങളും വരാന്‍ സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കില്‍ തലേദിവസം കൊടുക്കണം. ആ നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് കൊടുത്തിട്ടുണ്ട്.”- മന്ത്രി പറഞ്ഞു.

KCN

more recommended stories