വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ ജനസേവനം നടത്താന്‍ മുന്നിട്ടിറങ്ങണം. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ ജനസേവനം ചെയ്യാന്‍ മുന്നിട്ടിറങ്ങണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ പറഞ്ഞു.

സര്‍വ്വീസില്‍ നിന്നും വിരമിച്ച ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫിന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ യാത്രയപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിക്കല്‍ വിശ്രമ ജീവിതം നയിക്കാന്‍ ഉള്ളതല്ല.സമൂഹത്തിനും നാടിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറായാല്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎ സൈമ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പി.എ. അഷ്ഫ് അലി ബി.അഷ്‌റഫിന് പൊന്നാട അണിയിച്ചു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍എ ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം നല്‍കി. സ്റ്റാന്റിങ് കമിറ്റി ചെയര്‍മാന്‍മാരായ അഷ്റഫ് കര്‍ള,ഷമീമ അന്‍സാരി,സകീന അബ്ദുള്ള പഞ്ചായത്ത് പ്രസിഡന്റ് മാരായ സുഫൈജ അബൂബക്കര്‍. ഗോപാലന്‍കൃഷ്ണ.തായിറ യുസഫ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാര കുതിരപ്പാടി, ജമീല അഹമദ്,സി വി ജെയിംസ്,ബദര്‍ അല്‍ മുനീര്‍,സിനത്ത് നസീര്‍, കലാഭവന്‍ രാജു, പ്രമഷെട്ടി,നഗര സഭ അംഗം പവിത്ര കെ ജി സംസാരിച്ചു. ബി അഷ്റഫ് മറുപടി പ്രസംഗം നടത്തി.ബി ഡി ഒ ബിജു സ്വഗതവും മജീദ് ജി ഒ നന്ദി പറഞ്ഞു.

KCN

more recommended stories