കൂട്ട ധര്‍ണ്ണയും പ്രതിഷേധ പ്രകടനവും നടത്തി

വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം അനന്തമായി നീട്ടി കൊണ്ടുപോകുന്നതിനെതിരെ , വാട്ടര്‍ അതോരിറ്റി പെന്‍ഷന്‍ കൂട്ടായ്മ കാസറഗോഡ് വാട്ടര്‍ അതോരിറ്റി ഡിവിഷന്‍ ( വിദ്യാനഗര്‍) പരിസരത്ത് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. യോഗത്തില്‍ പെന്‍ഷണഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ ആ ദ്ധ്യക്ഷം വഹിച്ചു . പെന്‍ഷണേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡണ്ട് ബാബു മണിയങ്കാനം, കെ.വി.ജയ പാല്‍ ്് പെന്‍ഷണഴ്‌സ് ഓര്‍ഗനൈസേഷന്‍, , പി.മുഹമ്മദ് കുഞ്ഞി റിട്ടയേര്‍ഡ് എന്‍ജിയേര്‍സ് അസോസിയേഷന്‍, ടി.എ ഗോവിന്ദന്‍ നമ്പൂതിരി ,.പ്രഭാകരന്‍ കരി ച്ചേരി, എം.വി. രാഘവന്‍ , വി.വി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. പെന്‍ഷണേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.പത്മനാഭന്‍ സ്വാഗതമാശംസിക്കുകയും എം.കുമാരന്‍ നായര്‍ പെന്‍ഷണേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസി സണ്ട് നന്ദിയും പറഞ്ഞു

KCN

more recommended stories