കിണറിലെ മണ്ണുമാറ്റുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണു; തൊഴിലാളി കുടുങ്ങി…

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ കിണറിലെ മണ്ണുമാറ്റുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് തൊഴിലാളി കുടുങ്ങി. ഇരുപതു വര്‍ഷത്തിലധികമായി മുക്കോലയ്ക്കു സമീപം താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്‍ (55) ആണ് കുടുങ്ങിയത്. ഇന്നു രാവിലെ ഒന്‍പതരയോടെയാണ് സംഭവം. കിണര്‍ കുഴിക്കുന്ന തൊഴിലാളികളുടെ സഹായത്തോടെ അഗ്‌നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നു. 90 അടിയോളം താഴ്ചയുള്ള കിണറില്‍ നാലു ദിവസം കൊണ്ട് കോണ്‍ക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കു ശേഷം ഇന്നു പണി പുരാരംഭിക്കുകയായിരുന്നു. കിണറിലെ വെള്ളം വറ്റിച്ച ശേഷം മുന്‍പ് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ജോലി തുടരുന്നതിനിടയില്‍ താഴെ നേരിയ മണ്ണിടിച്ചില്‍ കണ്ടതിനെത്തുടര്‍ന്ന് കയറാന്‍ തുടങ്ങുമ്പോഴാണ് കിണറിന്റെ മധ്യഭാഗത്തു നിന്ന് കോണ്‍ക്രീറ്റ് ഉറ തകര്‍ത്ത് വെള്ളവും മണ്ണും കൂടി ഇടിഞ്ഞു വീണതെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.

KCN

more recommended stories