മത്സ്യത്തൊഴിലാളികള്‍ക് ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 12-07-2023 മുതല്‍ 15-07-2023 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

12-07-2023 & 15072023: വടക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

13-07-2023 & 14072023 വരെ: കേരള തീരം അതിനോട് ചേര്‍ന്നുള്ള തെക്കു കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
12-07-2023 മുതല്‍ 15-07-2023 വരെ:കര്‍ണാടക- ലക്ഷദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള തെക്കു കിഴക്കന്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

11-07-2023: തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

വടക്കന്‍ തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്രാപ്രദേശ് തീരം അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

12-07-2023: തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ , മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
വിനോദ യാത്ര ഫ്ളാഗ്ഓഫ് ചെയ്തു.

മേല്‍പറമ്പ്: ചന്ദ്രഗിരി ഹൈ സ്‌കൂള്‍ 89-90 ബാച്ചില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ സഹപാഠികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന വിനോദ യാത്രയ്ക്ക് കളനാട് റെസിഡെന്‍സിയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഫ്ളാഗ്ഓഫ് ചെയ്തു.

പഴയ സഹപാഠികള്‍ കുടുംബ സമേദം പുറപ്പെട്ട യാത്ര നിലമ്പൂര്‍ വന മേഖലയിലെ വിനോദ വിജ്ഞാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. യാത്രയുടെ ഓരോ ദിവസങ്ങളിലും മുതിര്‍ന്നവര്‍ക്കും, കുടുംബിനികള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി വിവിധങ്ങളായ കലാ പരിപാടികളും, മത്സരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

സമാപന ദിവസം റോക്ടെല്‍ റിസോര്‍ട്ടില്‍ വിനോദ യാത്രാ സംഘത്തിന്റെ കുടുംബ സംഗമം നടക്കും. 89-90 ബാച്ചിലെ അംഗങ്ങളുടെ വിശ്രമക്കാല ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി കൂട്ടായ്മ ആവിഷ്‌കരിച്ച ഫിന്‍പ്രോ ചന്ദ്രഗിരി ഡെവെലോപേര്‍സ് എല്‍ എല്‍ പി കമ്പനിയുടെ ലോഗോ പ്രകാശനം പി വി അന്‍വര്‍ എം എല്‍ എ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഇശല്‍ വിരുന്നില്‍ പിന്നണി ഗായകനും മാപ്പിളപ്പാട്ട് രംഗത്തെ നിറ സാനിധ്യവും ചന്ദ്രഗ്രിരി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി യുമായ എം എ ഗഫൂര്‍, പാവപ്പെട്ട കുടുംബത്തിന് വേണ്ടി തെരുവില്‍ പാട്ട് പാടി പ്രശസ്തയായ ആതിര നിലമ്പൂര്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും, മുസ്തഫ പുതിയത്ത് അവതരിപ്പിക്കുന്ന മാജിക് ഷോ തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.

അതിരാവിലെ നടന്ന ഫ്ളാഗ്ഓഫ് ചടങ്ങില്‍ ഷാഫി ചെമ്പരിക്ക, ഹനീഫ ടി ആര്‍, സലിം ചെമ്പരിക്ക, ഹാമിദ് ഒ എ, യാസര്‍ പട്ടം, റഹ്മാന്‍ ഡി എല്‍ ഐ, ഹകീം ഹാജി കളനാട്, ഫത്താഹ് കളനാട്, ബഷീര്‍ കട്ടക്കാല്‍, മൊയ്ദീന്‍ കുഞ്ഞി മെഡിക്കല്‍, അഷ്റഫ് ഫാറൂഖ്, നിസാര്‍ ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ചെമ്പരിക്ക, സലിം ബാങ്കോട്, അബ്ദുല്ല കുന്നരിയത്ത് ,ബഷീര്‍ മുത്തലിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories