ഇ-ഓഫീസ് ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്ജിനീയര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സിസ്റ്റം നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍മാരായി പ്രവര്‍ത്തിക്കാന്‍ പരിചയമുളള ബിടെക് (ഐ.ടി കമ്പ്യൂട്ടര്‍ സയന്‍സ് /ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എം.സി.എ അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ) ബിരുദധാരികള്‍ക്കും 3 വര്‍ഷത്തെ ഡിപ്ലോമ (ഹാര്‍ഡ്വെയര്‍/കമ്പ്യട്ടര്‍/ഐ.ടി)യും രണ്ട് വര്‍ഷത്തെ സിസ്റ്റം നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍മാരായി പ്രവര്‍ത്തി പരിചയവും മലയാളത്തിലും ഇംഗ്‌ളീഷിലും പ്രാവീണ്യം ഉളളവര്‍ക്കുമാണ് അവസരം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരും ജില്ലയിലെവിടെയും സഞ്ചരിച്ച് ജോലി ചെയ്യുന്നതിന് സന്നദ്ധതയുളളവരും ആയിരിക്കണം . മഞ്ചേശ്വരം കാസറഗോഡ് താലൂക്കുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന
30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ആയിരിക്കണം
ഇ ഗവേണന്‍സ് സര്‍ക്കാര്‍ പ്രൊജക്ടുകള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന windows /Linux /MacOS എന്നിവയില്‍ പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന അപേക്ഷ നേരിട്ടും തപാല്‍ മുഖേനയും 15/07/2023 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. . വിശദ വിവരങ്ങള്‍ക്ക് www.kasaragod.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

KCN