ഭൂമിയ്ക്കടിയില്‍ വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും; ആശങ്കയില്‍ നാട്ടുകാര്‍

തൃശൂര്‍: നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി ഭൂമിയ്ക്കടിയില്‍ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. തൃശൂര്‍ തിപ്പിലശേരിയിലാണ് ഭൂമിയ്ക്കടിയില്‍ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും കേള്‍ക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പഞ്ചായത്ത് ജനപ്രതിനിധികള്‍ ജിയോളജി വകുപ്പിനെ വിവരമറിയിച്ചു. നിലവില്‍ മറ്റു സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭൂമിയ്ക്കടിയില്‍ നിന്ന് മുഴക്കം കേട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. കഴിഞ്ഞയാഴ്ച്ച തൃശ്ശൂരില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടിരുന്നു. വരന്തരപ്പിള്ളി ആമ്പല്ലൂര്‍ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശ്ശൂരില്‍ മുഴക്കം ഉണ്ടാകുന്നത്. 2 സെക്കന്റ് നീണ്ടുനിന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടിരുന്നു. കഴിഞ്ഞ മാസം, കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. രാത്രി 9.55ന് ആയിരുന്നു സംഭവം. ഇടിമുഴക്കത്തിന് സമാനമായി സെക്കന്‍ഡുകള്‍ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

KCN