ഇനി ആശുപത്രി മരുന്നുകളുടെ കണക്കെടുപ്പും പൊലീസിന്; വിചിത്രമെന്ന് അഭിപ്രായം…

തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ കണക്കെടുപ്പ് പൊലീസിന്. ജീവന്‍രക്ഷാ മരുന്നു ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങളാണു പൊലീസ് ബുധനാഴ്ച മുതല്‍ ആശുപത്രികളില്‍ നിന്നു ശേഖരിക്കുന്നത്.

മെഡിക്കല്‍ കോളജുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, ഗവ. കമ്യൂണിറ്റി ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ വിവരങ്ങള്‍ ഇന്നു രാവിലെ 10 നു മുന്‍പ് ഇമെയിലില്‍ അയയ്ക്കണമെന്നാണു സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് (എസ്എസ്ബി) ചൊവ്വാഴ്ച നല്‍കിയ നിര്‍ദേശം
മരുന്നു കണക്കെടുപ്പിന് ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിലവിലുള്ള ജോലിഭാരത്തിനിടെ പുതിയ ജോലി കൂടി വന്നതിനെതിരെ പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ കമന്റുകള്‍ വ്യാപകമായി.

ആരോഗ്യ ജീവനക്കാര്‍ ചെയ്യേണ്ട കാര്യം പൊലീസിനെ എല്‍പിക്കുന്നതു വിചിത്രമാണെന്നും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മരുന്നു കണക്കെടുപ്പ് അസാധ്യമാണെന്നും പലരും പരാതിപ്പെടുന്നു.

KCN

more recommended stories