ഖായിദെമില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണം, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ഊര്‍ജ്ജിതം.

മൊഗ്രാല്‍ പുത്തൂര്‍:

മുസ്ലിം ലീഗ് കമ്മിറ്റി ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ഖായിദെ മില്ലത്ത് സെന്ററിന്റെ ഫണ്ട് സമാഹരണ ക്യാമ്പയില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ഊര്‍ജ്ജിതം.10 , 4 വാര്‍ഡുകള്‍ അവര്‍ക്ക് അനുവദിച്ച ക്വാട്ട പൂര്‍ത്തീകരിച്ചു .മറ്റു വാര്‍ഡുകളിലും സജീവമായി
മുസ്ലിം ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം എസ് പി സലാഹുദ്ധീന്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒരു മാസത്തെ വാടക സംഭാന ചെയ്തു. 15-ാം
വാര്‍ഡ് ലീഗ് നേതാക്കളെ തുക ഏല്‍പിച്ചു.നേരത്തെ മുസ്ലിം ലീഗ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് എസ്പി സലാഹുദ്ധീന്‍ സ്ഥലം സൗജന്യമായി നല്‍കിയിരുന്നു,
വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.മുഹമ്മദ് കുന്നില്‍, കെ ബി അഷ്‌റഫ്, മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, മുഷ്താക്ക് മുണ്ടേക്ക, എം എ നജീബ്, ഷെഫീക്ക് പി ബീസ്, നൗഫല്‍ പുത്തൂര്‍, മുഹമ്മദ് മൂല, ബഷീര്‍ പൗര്‍, ഷാഫി കച്ചായി, റഷീദ് പോസ്റ്റ്, ആഷിഫ് അറഫാത്ത് നഗര്‍, സിറാജ് അറഫാത്ത്, ലത്തീഫ് ഐഡിയല്‍, ഷെരീഫ് ചായിത്തോട്ടം, പി എ അബ്ബാസ്, സിദ്ധീക്ക് ബങ്കര സംബന്ധിച്ചു.
കെ എം സി സി നേതാക്കളായ മുഷ്താഖ് മുണ്ടേക്ക ( ബഹ്‌റൈന്‍ ) ഇ പി മുനീര്‍ ( ഷാര്‍ജ ) ഹാരീസ് പി ബീസ് ( ദുബായി ) എന്നിവര്‍ക്ക് വാര്‍ഡ് കമ്മിറ്റിയുടെ സ്‌നേഹാദരവ് നല്‍കി.

KCN

more recommended stories