തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

കാസര്‍കോട് കടമ്പാറില്‍ മുഖ്യ സുത്രധാരന്‍ അബ്ദുള്‍ റഹീം, അബ്ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. മിയാപദവ് സ്വദേശികളായ രണ്ട് പേരും,നിരവധി ക്രിമിനല്‍ കേസുകളല്‍ പ്രതികളാണ്. തോക്കും തിരകളുമായാണ് അബ്ദുള്‍ റഹീം പോലീസ് പിടിയിലായത്.

വി.ഒ

കടമ്പാര്‍ ബജ്ജയില്‍ നിന്നും 4 മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു സംഘം തോക്ക് ചൂണ്ടി രണ്ട് ലോറികള്‍ തട്ടിക്കൊണ്ടു പോയത്. ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും പണവും അക്രമികള്‍ കവര്‍ന്നിരുന്നു. പോലീസ് അന്വേഷണത്തില്‍ മിയാപദവ് സ്വദേശിയായ അബ്ദുള്‍ റഹീമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.സംഭവത്തില്‍ നാസിക്ക് സ്വദേശിയായ രാകേഷ് കിഷോര്‍, ചിഗുര്‍പദവിലെ മുഹമ്മദ് സഫ് വാന്‍ , മിയാപദവിലെ റഹിം, ഉപ്പളയിലെ സയാഫ് എന്നിവര്‍ അറസ്റ്റിലായിരുന്നു.
അന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട റഹീമും,മിയാപദവിലെ തന്നെ ലത്തീഫുമാണ്
ഇപ്പോള്‍ അറസ്റ്റിലായത്. ലത്തീഫിനെ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് പോലീസ് പിടിയിലായത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും റഹീമിനെ തോക്കും തിരകളുമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. റഹീമിന് സുള്ള്യ, പുത്തൂര്‍, വിട്ള ,മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളും അഞ്ച് വാറണ്ട് കേസുകളുമുണ്ട്. കാപ്പ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ഒരു വര്‍ഷം മുന്‍പാണ് പുറത്തിറങ്ങിയത്. രണ്ടുവര്‍ഷം മുമ്പ് മിയാപദവ് ബാലൂരില്‍ അന്നത്തെ കാസര്‍കോട് ഡിവൈഎസ്പിയായിരുന്ന സദാനന്ദയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റഹീമിനെയും കൂട്ടാളികളെയും പിടികൂടുന്നതിനിടെ ഇവര്‍ പൊലീസിനെതിരെ വെടിയുതിര്‍ത്തും ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞും കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടിരുന്നു. കര്‍ണാടക പോലീസിന് ആക്രമിച്ച സംഭവത്തിലും റഹീം പ്രതിയാണ്. ലത്വീഫ് കുമ്പള മഞ്ചേശ്വരം ഭാഗങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതോളം കേസുകളില്‍ പ്രതിയാണ്. കാസര്‍കോട് ഡിവൈഎസ്പി പി.കെ സുധാകരന്റ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം എസ് ഐ എന്‍ അന്‍സര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഖില്‍, തോമസ്, സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഓഫീസര്‍ പ്രദീഷ് ഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

KCN

more recommended stories