800 പുതിയ ലീപ് എന്‍ജിനുകള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ…

ന്യൂഡല്‍ഹി ; 800 പുതിയ ലീപ് (ലീഡിങ് എഡ്ജ് ഏവിയേഷന്‍ പ്രോപല്‍ഷന്‍) എന്‍ജിനുകള്‍ വാങ്ങാന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ സിഎഫ്എം ഇന്റര്‍നാഷനലുമായി കരാറില്‍ ഏര്‍പ്പെട്ടു. പുതിയതായി വാങ്ങുന്ന 400 വിമാനങ്ങളിലേക്കാണിത്. 210 എയര്‍ബേസ് എ320 /എ321 നിയോ വിമാനങ്ങളിലും 190 ബോയിങ് 737 മാക്‌സ് വിമാനങ്ങളിലേക്കുമാണ് ലീപ് എന്‍ജിന്‍ എത്തുന്നത്. എ320 നിയോ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയ 2002 മുതല്‍, എയര്‍ ഇന്ത്യ സിഎഫ്എമ്മിന്റെ ഉപഭോക്താക്കളാണ്. 2017ല്‍ എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനങ്ങളിലാണ് ഇന്ത്യയില്‍ ആദ്യമായി ലീപ് 1എ എന്‍ജീനുകള്‍ ഉപയോഗിക്കുന്നത്. നിലവില്‍ ലീപ് 1എ എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന 27 എ320 നിയോ എയര്‍ക്രാഫ്റ്റുകളാണുള്ളത്. സിഎഫ്എമ്മുമായുള്ള പുതിയ കരാര്‍ വലിയ മുന്നേറ്റത്തിലേക്കു കമ്പനിയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യംപ്‌ബെല്‍ വില്‍സന്‍ അറിയിച്ചു.

KCN

more recommended stories