റോഡെന്നു കരുതി റെയില്‍വേ ട്രാക്കിലേക്ക് കാറുമായി ഇടിച്ചു കയറി

കണ്ണൂര്‍ : സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കാര്‍ റെയില്‍വേ ട്രാക്കിലേക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഫൈന്‍ കോടതി വഴി അടയ്ക്കാന്‍ നിര്‍ദേശിച്ചു. മദ്യലഹരിയില്‍ റോഡെന്നു കരുതിയാണ് ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് കാറോടിച്ചു കയറ്റിയത്. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് (51) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. നിയന്ത്രണം വിട്ട കാര്‍, റോഡില്‍നിന്നു ട്രാക്കിലേക്കു കയറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. കഴിഞ്ഞ ദിവസം രാത്രി സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഗേറ്റിലായിരുന്നു സംഭവം. കാര്‍ യാത്രക്കാരന്‍ തയ്യിലില്‍നിന്ന് അഞ്ചരക്കണ്ടിയിലേക്കു പോവുകയായിരുന്നു. ഗെയിറ്റ് കടന്ന് മുന്നോട്ടു റോഡിലേക്ക് എടുക്കുന്നതിനു പകരം ഇടത്തോട്ട് ട്രാക്കിലേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ കാര്‍ ട്രാക്കില്‍നിന്നു മാറ്റി. ഗെയ്റ്റില്‍ സിഗ്‌നല്‍ തകരാര്‍ നേരിടാതിരുന്നതിനാല്‍ ഏതാനും മിനിറ്റുകള്‍ക്കകം തന്നെ രാജധാനി എക്‌സ്പ്രസ് ഇതുവഴി കടന്നു പോയി. സിറ്റി പൊലീസ് സ്ഥലത്തെത്തിയിരുന്നു.

KCN

more recommended stories