വടകരയില്‍ വിദ്യാര്‍ഥി അടക്കം ഏഴു പേര്‍ക്ക് നായയുടെ കടിയേറ്റു…

കോഴിക്കോട്:വടകര നഗരത്തില്‍ വിവിധ ഭാഗത്തായി നായയുടെ കടിയേറ്റ് ഏഴു പേര്‍ക്ക് പരുക്ക്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം.അമൃത പബ്ലിക് സ്‌കൂള്‍ ജീവനക്കാരന്‍ വള്ള്യാട് കിടഞ്ഞോത്ത് ബാബു (44), ബിഇഎം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ചോറോട് വാണിയം കണ്ടി നിസാഹുല്‍ റഹ്‌മാന്‍ (14), ജെഎന്‍എംഎച്ച്എസ്എസ് വിദ്യാര്‍ഥി താഴെഎടവലത്ത് അല്‍ക്കേഷ് (16), നാരായണ നഗര്‍ നീലാംബരിയില്‍ നാരായണി (80), മേപ്പയൂര്‍ ഒറ്റത്തെങ്ങാതില്‍ അന്‍വര്‍ (35), പുതുപ്പണം കിഴക്ക മുതിരേമ്മല്‍ പ്രദീപന്‍ (41), കാര്‍പെന്റര്‍ ജോലിക്കാരനായ തൃശൂര്‍ സ്വദേശി സുധീഷ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്.നാരായണിയെ വീട്ടിലെ കോലായില്‍ കയറിയും പ്രദീപനെയും അന്‍വറിനെയും പുതിയ ബസ് സ്റ്റാന്‍ഡ് – എടോടി റോഡിലും സുധീഷിനെ മേപ്പയില്‍വച്ചും അല്‍ക്കേഷിനെ പുതിയ ബസ് സ്റ്റാന്‍ഡില്‍വച്ചും നിസാഹുലിനെ പാര്‍ക്ക് റോഡില്‍ വച്ചും ബാബുവിനെ തിരുവള്ളൂര്‍ റോഡ് ആശുപ്രതി റോഡിലും വച്ചാണ് ആക്രമിച്ചത്. എല്ലാവര്‍ക്കും ജില്ലാ ആശുപത്രിയില്‍ കുത്തിവയ്പ് നടത്തി. കണ്ണൂര്‍ തളിപ്പറമ്പിലും മൂന്നു പേര്‍ക്ക് നായയുടെ കടിയേറ്റു.

KCN

more recommended stories