![](http://kasaragodchannel.com/wp-content/uploads/2023/07/maza-copy.jpg)
![](http://kasaragodchannel.com/wp-content/uploads/2023/07/maza-copy.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഒഡിഷക്കും – -വടക്കന്‍ ആന്ധ്രാ പ്രാദേശിനും മുകളിലായി ന്യൂന മര്‍ദ്ദം നിലനില്ക്കുന്നു. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
മിതമായ നിരക്കില്‍ ഉന്നത നിലവാരമുള്ള ഡ്രൈവിങ് പരിശീലനം; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്കൂള്‍ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്റേയും സോളാര്‍.
ഈ ലോകകപ്പ് ഇന്ത്യക്കുള്ളത്, രോഹിത് ശര്‍മ്മ കപ്പുയര്‍ത്തും; തറപ്പിച്ചുപറഞ്ഞ് പാക് മുന്‍താരം അക്തര്‍
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് 2024ല്‍.
ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികള്‍ക്ക് തൊഴിലവസരം; പ്രതിനിധി സംഘം കേരളത്തിലെത്തി, മന്ത്രിയുമായി കൂടികാഴ്ച നടത്തി
തിരുവനന്തപുരം: ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം; ‘കാര്‍സാപ്പ്’ പ്രവര്‍ത്തക സമിതി വിപുലീകരിച്ചു
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി.