ബാനത്തെ സുവര്‍ണ താരങ്ങള്‍ക്ക് ഗംഭീര സ്വീകരണം

ബാനം: ദേശീയ വടംവലി മത്സരത്തില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടി ബാനം ഗവ.ഹൈസ്‌കൂളിന്റെ അഭിമാന താരങ്ങളായ അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പിടിഎ പ്രസിഡന്റ് കെ.എന്‍ അജയന്‍, അധ്യാപകനായ നിഷാന്ത് രാജന്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കയും മാലയും നല്‍കിയാണ് സ്വീകരിച്ചത്. രക്ഷിതാക്കളും സന്നിഹിതരായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇരുവരും ദേശീയതലത്തില്‍ സ്വര്‍ണം നേടിയ ടീമിന്റെ ഭാഗമാകുന്നത്

KCN

more recommended stories