എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്

 

ഭാഷനാടിന്റെ സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍:ചര്‍ച്ച സംഘടിപ്പിച്ചു.

ഉളിയത്തടുക്ക:എസ് എസ് എഫ് മുപ്പതാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവിനോടനുബന്ധിച്ച് ഭാഷാനാടിന്റെ സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച സമാപിച്ചു.
വൈവിധ്യങ്ങളൊഴുകുന്ന പാട്ടുഭാഷകള്‍ എന്ന പ്രമേയത്തില്‍ ജൂലൈ 23 ന് ആരംഭിച്ച കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് 30 ന് അവസാനിക്കും.കാസര്‍കോട് ജില്ലയുടെ വൈവിധ്യംങ്ങള്‍ നിറഞ്ഞ സംസ്‌ക്കാരങ്ങള്‍ ഭാഷ തുടങ്ങിയവ സാഹിത്യോത്സവില്‍ ചര്‍ച്ചയാകും.ജില്ലയുടെ സാംസ്‌ക്കാരിക പാരമ്പര്യം ചര്‍ച്ചയായ സംഗമത്തില്‍ ഡോ വിനോദ് കുമാര്‍ പെരുമ്പള,സുലൈമാന്‍ കരിവള്ളൂര്‍,എ ബി കുട്ടിയാനം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഭാഗമായി.അബൂസാലി പെര്‍മുദെ പ്രമേയം അവതരിപ്പിച്ചു.
കാസര്‍കോടിന്റെ മാധ്യമ ചരിത്രം,വര്‍ത്തമാനം എന്ന ശീര്‍ഷകത്തില്‍ ഇന്ന് സെമിനാര്‍ നടക്കും. വെള്ളിയാഴ്ച്ച ന ദഫ്‌റാത്തീബും നൗഫല്‍ സഖാഫി കളസയുടെ ആത്മീയ പ്രഭാഷണവും നടക്കും.
ശനി ഞായര്‍ ദിവസങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സാഹിത്യമത്സരങ്ങള്‍ നടക്കും.

KCN

more recommended stories