ന്യൂനമര്‍ദം: കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത…

തിരുവനന്തപുരം: തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2-3 ദിവസത്തിനുള്ളില്‍ പതിയെ വടക്കോട്ട് മാറാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

KCN

more recommended stories