നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം ജൂലൈ 31 ന്

കാസര്‍കോട്: ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം ജൂലൈ 31 രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും.

കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, രാജമോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. പി എം എ വൈ വീടുകളുടെ താക്കോല്‍ദാനം മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫും ഭിന്ന ശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവും നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണന്‍, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ എ എസ് , കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പ ശേഖരന്‍ കെ ഐ എ എസ്, കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ വി എം മുനീര്‍, എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് കാസര്‍കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി എ , വൈസ് പ്രസിഡന്റ് പി എ അഷ്റഫ് അലി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്റഫ് കര്‍ള, സമീമ അന്‍സാരി , സകീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി ബി വിജു എന്നിവര്‍ അറിയിച്ചു.

KCN

more recommended stories