സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം ഭക്ഷണം വിളമ്പാന്‍ നഗര പിതാവുമെത്തി.

ജനറല്‍ ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃക: അഡ്വ വി എം മുനീര്‍

കാസര്‍കോട് : ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരും നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ വി എം മുനീര്‍ പറഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി വരുന്നു.വിവിധ ടെസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നു. ആരോരുമില്ലാത്ത രോഗികള്‍ക്ക് ജീവനക്കാര്‍ തുണയാകുന്നു.

സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പതിവായി ഉച്ചക്കും രാത്രിയും ഭക്ഷണം നല്‍കി വരികയാണ്.ദിവസം നൂറിലധികം പേരാണ് ഇതിനെ ആശ്രയിക്കുന്നത്.ഏറ്റവും മികച്ച രീതിയിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ജനറല്‍ ആശുപത്രിയില്‍ നടന്നു വരുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചായയും പലഹാരങ്ങളും നല്‍കി വരികയായിരുന്നു. 200ഛ ലേറെ പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്.സന്നദ്ധ പ്രവത്തകരോടൊപ്പം ഭക്ഷണം വിളമ്പാനെത്തിയതാണ് നഗര പിതാവ് അഡ്വ വി എം മുനീര്‍.സന്നദ്ധ പ്രവര്‍ത്തകരായ മാഹിന്‍ കുന്നില്‍, ഖലീല്‍ ഷേക്ക്, സെക്യൂരിറ്റി ജീവനക്കാരന്‍ രാജേഷ് നേതൃത്വം നല്‍കി.ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രി സുപ്രണ്ട് ഡോ ജമാല്‍ അഹ്മദാണ് ഉല്‍ഘാടനം ചെയ്തത്.ജന്മദിനവും വിവാഹ വാര്‍ഷികാഘോഷവുമൊക്കെ പലരും ആഘോഷിക്കുന്നത് രോഗികളെ ചേര്‍ത്തു പിടിച്ചും സ്‌നേഹ സമ്മാനം നല്‍കിയുമാണ്.

KCN

more recommended stories