കുമ്പള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു.

 

ആഗസ്റ്റ് 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന കുമ്പള ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ സിഡിഎസ് ഓണം വിപണമേള പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ യൂസഫ് അവരുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി എ റഹ്‌മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ ഖാലിദ്, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉലുവാര്‍ ,.കൗലത്ത് ബീവി, സുലോചന, താഹിറാ ഷംസീര്‍ ,മോഹന, രവിരാജ്, പുഷ്പലത ഷെട്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കദീജ നന്ദി പറഞ്ഞു

 

KCN

more recommended stories