സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹന കച്ചവടം പൊടിപൊടിക്കുന്നു,

 

ഫോസില്‍ ഇന്ധന വാഹനങ്ങളുടെ ദീര്‍ഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങള്‍ രംഗപ്രവേശം ചെയ്തതെന്നും നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രിക്ക് വാഹനങ്ങളുടെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവുകള്‍ ഉള്‍പ്പെടെ നല്‍കിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിച്ചുവെന്നും എംവിഡി പറയുന്നു.

രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്റെ പാതയിലാണ്. പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്ക് കാറുകളും ഇരുചക്ര വാഹനങ്ങളുമൊക്കെ നിരത്ത് കീഴടക്കിത്തുടങ്ങി. കേരളവും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്ല എന്ന് വ്യക്തമാക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. സംസ്ഥാനത്തെ നിരത്തുകളിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതായി എംവിഡി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഫോസില്‍ ഇന്ധന വാഹനങ്ങളുടെ ദീര്‍ഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങള്‍ രംഗപ്രവേശം ചെയ്തതെന്നും നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രിക്ക് വാഹനങ്ങളുടെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവുകള്‍ ഉള്‍പ്പെടെ നല്‍കിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിച്ചുവെന്നും എംവിഡി പറയുന്നു. ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാന്‍ കാരണമായി എന്നും ഒപ്പം 2023 വര്‍ഷത്തില്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 10 ശതമാനത്തില്‍ അധികം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാണ് എന്നതും ശ്രദ്ധേയമാണെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.

KCN

more recommended stories