ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം

 

ദില്ലി: രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ആവശ്യമില്ലാതെ യുപിഐ ഉപയോഗിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പണം പിന്‍വലിക്കാം.

2016-ല്‍, പണരഹിത ഇടപാടുകളെ പരിവര്‍ത്തനം ചെയ്യുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിനെ ഇന്ത്യ സ്വാഗതം ചെയ്തത്. ഇന്ന്, നൂറ് ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള രാജ്യത്തെ അതിവേഗം വളരുന്ന പേയ്മെന്റ് രീതിയാണ് യുപിഐ.

യൂപിഐ എടിഎം എത്തുന്നതോടുകൂടി രാജ്യത്തെ എടിഎം സംവിധാനങ്ങളില്‍ വിപ്ലവം തന്നെയുണ്ടാകും. യുപിഐ പിന്‍ മാത്രം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയുന്നതോടുകൂടി എടിഎം കൂടുതല്‍ ജനകീയമാകും.
യുപിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി എങ്ങനെയാണെന്നുള്ള വീഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പങ്കുവെച്ചിരുന്നു. ഫിന്‍ടെക് ഇന്‍ഫ്ളുവന്‍സര്‍ രവിസുതഞ്ജനിയാണ് വിഡിയോയില്‍ പണം പിന്‍വലിക്കുന്ന രീതി പരിചയപ്പെടുത്തുന്നത്. രാജ്യത്തിനായുള്ള നൂതനമായ ഫീച്ചര്‍ എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

എന്‍സിആര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എടിഎം ‘ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം’ ആണ്

വീഡിയോയില്‍, യുപിഎ എടിഎമ്മില്‍ കാര്‍ഡ്ലെസ്സ് ക്യാഷ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതും തുടര്‍ന്ന് ദൃശ്യമാകുന്ന ക്യൂ ആര്‍ കോഡ് യുപിഎ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതും കാണാം. ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത ശേഷം യുപിഐ പിന്‍ നല്‍കി പണം പിന്‍വലിക്കാം.

നിലവില്‍, ആഒകങ യുപിഐ ആപ്പ് മാത്രമേ ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്നുള്ളൂ, ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം എന്നിവയും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

KCN

more recommended stories