രൂപയ്ക്ക് 24 പൈസയുടെ നേട്ടം

 
മുംബൈ; നാലു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനുശേഷം രൂപയുടെ മൂല്യത്തില്‍ വര്‍ധന. റെക്കോര്‍ഡ് നിലവാരത്തിലേക്കു താഴ്ന്ന ഇന്ത്യന്‍ കറന്‍സി ഇന്നലെ ഡോളറിനെതിരെ 24 പൈസയുടെ നേട്ടമുണ്ടാക്കി.രൂപയുടെ മൂല്യം 83.23 വരെ ഇടിഞ്ഞിരുന്നു. 82.99 ല്‍ ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക സിആര്‍ആര്‍ (കരുതല്‍ ധനാനുപാതം) ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം രൂപയ്ക്കു കരുത്തായി.

KCN

more recommended stories