ഡീസല്‍ വാഹനങ്ങളുടെ വില ഉയരും

 

ന്യൂഡല്‍ഹി ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് 10% അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.അധികനികുതി ഏര്‍പ്പെടുത്തുന്നതോടെ പുതിയ ഡീസല്‍ വാഹനങ്ങളുടെ വില ഉയരും.

ഡല്‍ഹിയില്‍ ഒരു പരിപാടി സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികള്‍ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.&ിയുെ;ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ആശോക് ലെയ്ലാന്‍ഡ് തുടങ്ങിയ കമ്പനികളുടെ ഓഹരി 2.5 മുതല്‍ 4 ശതമാനം വരെ ഇടിഞ്ഞു.

KCN

more recommended stories