വിലക്കയറ്റ ഭീഷണി കുറയുന്നു

 
ന്യൂഡല്‍ഹി രാജ്യമാകെയുള്ള വിലക്കയറ്റഭീഷണിയില്‍ അയവ്. ജൂലൈയില്‍ വിലക്കയറ്റത്തോത് 7.44 ശതമാനമായിരുന്നത് ഓഗസ്റ്റില്‍ 6.83 ശതമാനമായി. ജൂലൈയിലേത് 15 മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. നിരക്കില്‍ കുറവുണ്ടെങ്കിലും വിലക്കയറ്റത്തോത് 6% എന്ന റിസര്‍വ് ബാങ്കിന്റെ സഹനപരിധിക്കു മുകളിലാണ്. അതുകൊണ്ട് ഉടനെ പലിശനിരക്കുകളില്‍ കുറവ് പ്രതീക്ഷിക്കാനാവില്ല.

തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ ഇത്തവണ കാര്യമായ കുറവുണ്ടായി. പച്ചക്കറിയുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് കഴിഞ്ഞ മാസം 37.34% ആയിരുന്നത് ഇത്തവണ 26.14 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് 11.51 ശതമാനമായിരുന്നത് ഇത്തവണ 9.94%.

കേരളത്തിലും കുറഞ്ഞു…
കരളത്തിലെ വിലക്കയറ്റത്തോത് ജൂലൈയില്‍ 6.43% ആയിരുന്നത് 6.26 ശതമാനമായി കുറഞ്ഞു. ജൂണില്‍ 5.25 ശതമാനമായിരുന്നു. നഗരമേഖലകളിലെ വിലക്കയറ്റം 6.08%, ഗ്രാമങ്ങളിലേത് 6.4%.

KCN

more recommended stories