ഹിമാചലിലെ മഴക്കെടുതി: ‘ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

 

ഷിംല ഹിമാചല്‍ പ്രദേശിനെ തകര്‍ത്തെറിഞ്ഞ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ്. സംസ്ഥാനത്തിനു പ്രത്യേക പാക്കേജ് വേണമെന്നും സുഖ്‌വിന്ദര്‍ സിങ് ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു മുന്‍പില്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജി20 ഉച്ചകോടിക്കിടെ നടന്ന അത്താഴവിരുന്നില്‍ തന്റെ ആവശ്യം പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ദുരന്തബാധിത പ്രദേശത്ത് എത്തിയ പ്രിയങ്ക ഗാന്ധിക്കു മുഖ്യമന്ത്രി നന്ദി പറയുകയും ചെയ്തു. ദുരന്തബാധിത മേഖലകളിലെ ജനങ്ങളെ കാണാന്‍ പ്രിയങ്ക സമയം കണ്ടെത്തിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രിയങ്കയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയും വെള്ളപ്പൊക്കവും ഹിമാചല്‍ പ്രദേശിനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. വലിയ നാശനഷ്ടങ്ങളാണു സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

KCN

more recommended stories