ആദിത്യ എല്‍1: നാലാമതും ഭ്രമണപഥമുയര്‍ത്തി

 
ബെംഗളൂരു; ഇസ്‌റോയുടെ സൗരദൗത്യമായ ആദിത്യ-എല്‍1ന്റെ നാലാം ഭ്രമണപഥമുയര്‍ത്തലും വിജയം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് നാലാം ഭ്രമണപഥമുയര്‍ത്തിയത്. നിലവില്‍ ഭൂമിയുടെ 256 കിലോമീറ്റര്‍ അടുത്തും 12,1973 കിലോമീറ്റര്‍ അകന്ന ഭൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.

നാലാം ഭ്രമണപഥത്തില്‍ വലംവയ്ക്കുന്നത് പൂര്‍ത്തിയാക്കിയശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള യാത്ര തുടങ്ങും. സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ 2 മണിയോടെയാകും ഇത്. തുടര്‍ന്ന് 110 ദിവസം നീളുന്നതായിരിക്കും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ച് പോയിന്റ് 1.

സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ആദിത്യ-എല്‍1 സെപ്റ്റംബര്‍ രണ്ടിനാണ് വിക്ഷേപിച്ചത്. ശേഷം സെപ്റ്റംബര്‍ 3, 5, 10 തീയതികളില്‍ ഭ്രമണപഥം ഉയര്‍ത്തിയിരുന്നു.

KCN

more recommended stories