2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

 
ന്യൂഡല്‍ഹി; 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച സമയം സെപ്റ്റംബര്‍ 30ന് അവസാനിക്കും. അതിനകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. മേയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. ആര്‍ബിഐയുടെ കണക്കനുസരിച്ച്, പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.

2016 നവംബര്‍ എട്ടിനു മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 201819ല്‍ അവസാനിപ്പിച്ചു. നോട്ടുകളിലേറെയും 2017 മാര്‍ച്ചിനു മുന്‍പ് അച്ചടിച്ചവയാണ്.

KCN

more recommended stories