ഇന്‍സെര്‍ഷന്‍ ദൗത്യം വിജയമെന്ന് സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ലക്ഷ്യ സ്ഥാനമായ നിര്‍ദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി പുലര്‍ച്ചെ രണ്ടരയോടെ ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ക്രൂസ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീളുന്ന യാത്രയ്‌ക്കൊടുവിലാണ് എല്‍1നു ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുക.
അതേസമയം, ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാര്‍ട്ടിക്കിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ സ്റ്റെപ്‌സ് എന്ന സെന്‍സറാണു ഭൂമിയില്‍ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പര്‍-തെര്‍മല്‍, എനര്‍ജിറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത്. പേടകം ലക്ഷ്യസ്ഥാനത്തെത്തിയാലും പഠനങ്ങള്‍ തുടരും.

KCN

more recommended stories