പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യബില്‍, വനിത സംവരണബില്‍ ഇന്ന് ലോക്‌സഭയില്‍

 

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന വനിത സംവരണ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്നത്തെ അജണ്ടയില്‍ ബില്ല് ഉള്‍പ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായിരിക്കും ഇത്.നാളെ ലോക്‌സഭ ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ ചര്‍ച്ച നടക്കും.വനിത സംവരണ ബില്‍ കോണ്‍ഗ്രസിന്റെതെന്ന് സോണിയ ഗാന്ധി രാവിലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ബില്ലെന്ന് എംപി രഞ്ജീത്ത് രഞ്ജനും പറഞ്ഞു.കോണ്‍ഗ്രസാണ് ബില്‍ ആദ്യം കൊണ്ടുവന്നത് .2010 ല്‍ മാര്‍ച്ചില്‍ രാജ്യസഭയില്‍ ബില്‍ പാസാക്കി.ഒന്‍പതര വര്‍ഷമായി ബിജെപി അധികാരത്തില്‍ വന്നിട്ട്, എങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമിട്ട് മാത്രമാണ് ബില്‍ കൊണ്ട് വരുന്നതെന്നും രഞ്ജീത്ത് രഞ്ജന്‍ പറഞ്ഞു.

KCN

more recommended stories